National

കേന്ദ്ര ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‌ കുത്തിയിരുന്ന് പ്രതിഷേധിച്ച് ടിഎംസി; നേതാക്കളെ പോലീസ് വലിച്ചിഴച്ചു, അറസ്റ്റ് ചെയ്ത് നീക്കി

Spread the love

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ നാടകീയ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്. കേന്ദ്ര ഏജൻസി തലവന്മാരെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡെറിക് ഒബ്രെൻ അടക്കമുള്ള തൃണമൂൽ നേതാക്കളെ പോലീസ് വലിച്ചിഴച്ചു, അറസ്റ്റ് ചെയ്ത് നീക്കി.

ഈസ്റ്റ് മിഡ്നാപൂരിൽ കഴിഞ്ഞദിവസം ഉണ്ടായ NIA നടപടിയുടെ പശ്ചാത്തലത്തിലാണ് തൃണമൂൽ കോൺഗ്രസിന്റെ നാടകീയ പ്രതിഷേധം. സമാധാനം സംസ്ഥാന വിഷയമാണിന്നിരിക്കെ പോലീസിനെ പോലും അറിയിക്കാതെയാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് പേരോട്ടം നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയ തൃണമൂൽ നേതാക്കൾ, പുറത്തിറങ്ങിയശേഷം ആസ്ഥാനത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേന്ദ്ര ഏജൻസികളുടെ തലവന്മാരെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. നേതാക്കളെ നീക്കം ചെയ്യാൻ പോലീസ് എത്തിയതോടെ സംഘർഷം ഉണ്ടായി. പിന്നാലെ, സഗരിക ഘോഷ്, ദോള സെൻ തുടങ്ങിയ വനിത എംപിമാർ അടക്കമുള്ള തൃണമൂൽ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.