ബോംബ് നിർമിക്കേണ്ട ഒരാവശ്യവും ഇല്ല, തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും : മുഖ്യമന്ത്രി
പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണെന്ന് പൊലീസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബോംബ് നിർമിക്കേണ്ട ഒരാവശ്യവും ഇല്ലെന്നും, സംഭവം സാധാരണ നിലയിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്തി പറഞ്ഞു. അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, ഇ.ഡിക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ബാങ്ക് അക്കൗണ്ട് നോക്കിയല്ല സിപിഎമ്മിന്റെ പ്രവർത്തനം എന്ന് പറഞ്ഞ മുഖ്യമന്ത്രി നാട്ടുകാർ തെരഞ്ഞെടുപ്പിന് സമയത്ത് പൈസ തരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്കൗണ്ട് മരവിപ്പിച്ചത് കടുത്ത അബദ്ധമാണെന്നും സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയുള്ള തന്ത്രമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘സുനിൽകുമാർ നല്ലതോതിൽ വിജയിച്ചു വരും, അതിനെ നേരിടാൻ ഇമ്മാതിരി കളി കൊണ്ട് ഒന്നും കഴിയില്ല ‘- മുഖ്യമന്ത്രി പറഞ്ഞു.