Tuesday, April 22, 2025
Latest:
Kerala

തിരുവനന്തപുരത്ത് വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

Spread the love

തിരുവനന്തപുരം തമ്പുരാന്‍മുക്കില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ സാജിര്‍ (20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതരമായി പരുക്കേ് മെഡിക്കല്‍
കോളജില്‍ ചികിത്സയിലാണ്.