ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം; മഹാരാഷ്ട്രയിലെ കരിമ്പുപാടത്തെ തൊഴില്‍ചൂഷണത്തിന്റെ ഉള്ളറകള്‍
ബെന്യാമിന്റെ ആടുജീവിതം നോവലിലെ പോലെ നജീബിന്റെ യാതനയുടെ ദീര്‍ഘ വിവരണങ്ങള്‍ സിനിമയിലില്ലെങ്കിലും ആ യാതന മുഴുവന്‍ എല്ലാവരും അനുഭവിക്കുന്നത് നജീബിന്റെ ശരീരത്തിന്റെ രൂപമാറ്റത്തിന്റെ ദൃശ്യത്തിലൂടെയാണ്. ദൃശ്യങ്ങള്‍ മനുഷ്യരുടെ ജീവിതസ്ഥിതിയെക്കുറിച്ച് അത്രത്തോളം സംസാരിക്കുന്നുണ്ട്. ഇന്ത്യയിലെ കരിമ്പുപാടങ്ങളിലെ തൊഴില്‍ സ്ഥിതിയെക്കുറിച്ച് വിശദമായ ഇന്‍വസ്റ്റിഗേഷന്‍ നടത്തിയ ന്യൂയോര്‍ക്ക് ടൈംസ് ഒരു കരിമ്പ് തൊഴിലാളി സ്ത്രീയുടെ ചിത്രം പകര്‍ത്തിയിരുന്നു. വേദനകളും ദാരിദ്ര്യവും വിശപ്പും കഠിനാധ്വാനവും ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തുന്ന ഒരു തൊഴിലാളി സ്ത്രീയുടെ വയറിന്റെ ക്ലോസപ്പ് ദൃശ്യം. അതിദാരിദ്ര്യം ദുര്‍ബലമാക്കിയ ആ ശരീരത്തില്‍ വയറ്റില്‍ തടിച്ചുതിണര്‍ത്ത് കിടക്കുന്ന പാടുകള്‍ മഹാരാഷ്ട്ര ബീഡിലെ ഒരു കരിമ്പ് തൊഴിലാളി സ്ത്രീ നിര്‍ബന്ധമായും കടന്നുപോകേണ്ടി വരുന്ന ഹിസ്റ്ററിക്ടുമിയുടേതാണ്. എന്നുവച്ചാല്‍ ഗര്‍ഭപാത്രവും സെര്‍വിക്സും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ. ബീഡിലെ കരിമ്പുപാടങ്ങളിലെ സ്ത്രീകള്‍ക്ക് കൗമാരം വിടുന്നതിന് മുന്‍പ് ഒരു കരിമ്പുതൊഴിലാളിയെ വിവാഹം കഴിക്കുകയല്ലാതെ, 10 മണിക്കൂറിലേറെ ജോലി ചെയ്യുന്നതല്ലാതെ, ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാകുകയല്ലാതെ മറ്റ് ചോയ്സുകള്‍ ജീവിതത്തില്ല. പകലന്തിയോളം ഈ മനുഷ്യരുടെ വിയര്‍പ്പുവീഴുന്ന കരിമ്പുപാടങ്ങളാണ് നാം കുടിക്കുന്ന പെപ്സിയുടേയും കോളയുടേയും പ്രധാന പഞ്ചസാര വിതരക്കാര്‍. ന്യൂയോര്‍ക്ക് ടൈംസ് ഫുള്ളര്‍ പ്രൊജക്ട് ഇന്‍വെസ്റ്റിഗേഷനിലൂടെ കണ്ടെത്തിയത് കരിമ്പുപാടങ്ങളിലെ മാരക തൊഴില്‍ ചൂഷണമെന്ന് വിളിക്കപ്പെടാവുന്ന നിരവധി ജീവിതാനുഭവങ്ങളാണ്.
ശക്തമായ മൊഴിയെടുപ്പ് തന്നെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്റി റാഗിംഗ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. നാളെ സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്.ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ സംഭവമാണ്.
ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം; മഹാരാഷ്ട്രയിലെ കരിമ്പുപാടത്തെ തൊഴില്‍ചൂഷണത്തിന്റെ ഉള്ളറകള്‍