National

കോണ്‍ഗ്രസ് പത്രികയിലുള്ളത് ലീഗിന്റെ ചിന്താധാര; വിമര്‍ശനവുമായി നരേന്ദ്രമോദി

Spread the love

കോണ്‍ഗ്രസിന്റെ തെഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗില്‍ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പത്രികയില്‍ ഭൂരിഭാഗവും ലീഗിന്റെ ചിന്താധാരകളും ബാക്കി ഭാഗം ഇടത് പക്ഷത്തിന്റെ നിലപാടുകളുമാണ്. രാഷ്ട്ര നിര്‍മാണത്തിനുള്ള ഒരു നിര്‍ദേശവും കോണ്‍ഗ്രസിന് സ്വന്തമായി ഇല്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

ഇന്നത്തെ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസക്തി എന്താണെന്ന് ചോദിച്ച മോദി, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പാരമ്പര്യം കോണ്‍ഗ്രസിന് പണ്ടേ നഷ്ടപ്പെട്ടെന്നും വിമര്‍ശിച്ചു. ഇന്നത്തെ കോണ്‍ഗ്രസിന് രാജ്യതാത്പര്യത്തിനായുള്ള നയങ്ങളോ രാജ്യത്തിന്റെ പുരോഗതിയോ കാഴ്ചപ്പാടോ ഇല്ല. അത് തെളിയിക്കുന്നതാണ് പ്രകടന പത്രിക.

പ്രകടന പത്രികയുമായി രക്ഷപെടാന്‍ കോണ്‍ഗ്രസിനാകില്ല.രാഹുല്‍ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും കൂട്ടുകെട്ടിനെ പരിഹസിച്ച മോദി, ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണെന്നും വീണ്ടും റിലീസ് ചെയ്യുകയാണെന്നും പറഞ്ഞു. രാഷ്ട്ര നിര്‍മാണത്തിനുള്ള ഒരു നിര്‍ദേശവും സ്വന്തമായി കോണ്‍ഗ്രസിനില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.