World

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Spread the love

ഭോപ്പാലിൽ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശി മായ ടി എം. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമെന്ന് പൊലീസ് സംശയം. സുഹൃത്ത് ദീപക് പൊലീസ് കസ്റ്റഡിയിൽ.

വ്യാഴാഴ്ചയോടെയാണ് മായയെ മരിച്ച നിലയിൽ ദീപക് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ പരുക്കേറ്റ ലക്ഷണങ്ങളുണ്ട്. ദീപക്കിനെ പൊലീസ് ചോദ്യം ചെയ്‌തു വരികെയാണ്. ഫ്ലാറ്റിലും മറ്റ് പരിസരങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നു.