ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈ എക്സിറ്റ് -18 കമ്മ്യൂണി സെന്ററിൽ നടത്തിയ സൗഹൃദ ഇഫ്താർ സംഗമത്തിൽ റിയാദിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങൾ പങ്കാളികളായി.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ,ചെയർമാൻ കുഞ്ഞി കുമ്പള, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് പ്രോഗ്രാം ജനറൽ കൺവീനർ രഘുനാഥ് പറശ്ശിനിക്കടവ്, സബ് കമ്മിറ്റി കൺവീനർമാരായ ഷംനാദ് കരുനാഗപള്ളി, സുഗതൻ നൂറനാട്,അമീർ പട്ടണത്ത്, സക്കീർ ധാനത്ത് ഉൾപ്പെടെ പ്രധാന ഭാരവാഹികളുടെ നേതൃത്വത്തിലുള്ള 101 അംഗ കമ്മിറ്റി അംഗങ്ങളാണ് പരിപാടിയുടെ ഏകോപനം നടത്തിയത്.
ഇഫ്താർ സംഗമത്തിൽ റിയാദ് ഇന്ത്യൻ എംബസി സെകന്റ് സെക്രട്ടറി മോയിൻ അക്തർ, ലുലു റിയാദ് ജനറൽ മാനേജർ സമീർ ചത്തോലിൽ, സുധീർ കുമ്മിൾ, ഡോ: ജയചന്ദ്രൻ,ജോസഫ് അതിരുങ്കൽ, നസറുദ്ധീൻ വിജെ, സനൂബ് പയ്യന്നൂർ, ഷാജി കൊടുങ്ങല്ലൂർ, അസ്ലം പാലത്ത്, ഗഫൂർ കൊയിലാണ്ടി, ഡോ: അബ്ദുൽ അസീസ്, വിനോദ്, കമാൽ കോട്ടക്കൽ, കൃഷ്ണകുമാർ, കബീർ പട്ടാമ്പി, ഷൈജു പച്ച, ഷാരോൺ ഷെരീഫ്, നൗഷാദ് ആലുവ, നിബു വർഗ്ഗീസ്, ജോർജ്ജ് തൃശൂർ, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, റഹിമാൻ മുനമ്പത്ത്, അഡ്വ: അജിത്ത്, സലീം അർത്തിയിൽ തുടങ്ങിയ വിവിധ മത സാമൂദായിക, രാഷ്ട്രീയ സാംസ്ക്കാരിക സംഘടനാ പ്രതിനിധികളടക്കം നിരവധി പേർ പങ്കെടുത്തു. ശാഫി ഹുദവി ഓമശ്ശേരി റമദാൻ സന്ദേശം നൽകി.
ഒഐസിസി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, ബാലുകുട്ടൻ, ഷുക്കൂർ ആലുവ,നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കിഴിപുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്,സൈഫ് കായംകുളം, അശ്റഫ് മേച്ചേരി, വിനീഷ് ഒതായി, നാദിർഷാ റഹിമാൻ, അബ്ദുൽ സലാം ഇടുക്കി, ബഷീർ കോട്ടക്കൽ,നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ,നാസർ മാവൂർ,സന്തോഷ്,ഡൊമിനിക്ക് സാവിയോ, സഫീർ ബുർഹാൻ, മുസ്തഫ വിഎം, ടോം സി മാത്യു വിവിധ ജില്ല പ്രസിഡന്റുമാരായ കെ.കെ തോമസ്,ഷാജി മടത്തിൽ, ബഷീർ സാപ്റ്റിക്കോ, ശരത്ത് സ്വാമിനാഥൻ, നാസർ വലപ്പാട്, ഷിഹാബ് പാലക്കാട്, സിദ്ധീഖ് കല്ലുപറമ്പൻ, ഹർഷാദ് എം.ടി, അബ്ദുൽ മജീദ്, അലക്സ് കൊട്ടാരക്കര, അലി ആലുവ, അൻസാർ വർക്കല, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ആവശ്യമായ 34 കോടി രൂപയുടെ ദിയാധനം സമാഹരിക്കുന്നതിനുള്ള പ്രചാരണവും പരിപാടിയിൽ നടന്നു.