National

‘സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റ്; പ്രതികരണവുമായി കേന്ദ്ര സാഹിത്യ അക്കാദമി

Spread the love

കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം സി രാധാകൃഷ്ണൻ രാജിവെച്ചതിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി. സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്. സാംസ്‌കാരിക മന്ത്രി അർജുൻ റാം മേഘ്‌വാൾ എഴുത്തുകാരനാണെന്ന് മാധവ് കൗശിക് വിശദീകരിച്ചു.

അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കൾ ഇടപെടുന്നതിൽ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണൻ രാജിവെച്ചത്. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് നടപടി.സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തിൽ സി രാധാകൃഷ്ണൻ പറയുന്നു. ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷറിൽ ഉദ്ഘാടകന്റെ പേരുണ്ടായിരുന്നില്ല. എഴുത്തുകാർ മാത്രമാണ് ഫെസ്റ്റിവൽ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളതെന്ന് സി രാധാകൃഷ്ണൻഡ പറയുന്നു.

Read Also: ‘കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത്’; വിശ്വസിക്കാൻ പറ്റാത്ത വിഭാഗം ആണ് കോൺഗ്രസ്‌ എന്ന് മുഖ്യമന്ത്രി

ഉദ്ഘാടകൻ്റെ പേര് പരാമർശിക്കാതെ ‘അക്കാദമി എക്‌സിബിഷൻ്റെ ഉദ്ഘാടനം’ എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. പരിപാടിയുടെ വിശദാംശങ്ങൾ പിന്നീട് പ്രത്യേക ക്ഷണിതാവായി പുറത്തിറക്കി. ഈ വ്യക്തിയെ അക്കാദമി വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നത് വിചിത്രമാണ്. ഞാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു എന്നും രാധാകൃഷ്ണൻ അക്കാദമി സെക്രട്ടറിയ്ക്ക് അയച്ച കത്തിൽ പറയന്നു.