പരുക്ക് ഭേദമായില്ല; ഹസരങ്കയ്ക്ക് ഐപിഎൽ സീസൺ നഷ്ടമാവും
സൺറൈസേഴ്സ് ഹൈദരാബാദ് താരം വനിന്ദു ഹസരങ്കയ്ക്ക് ഐപിഎൽ സീസൺ നഷ്ടമാവും. ഇടതു കണ്ണങ്കാലിന് പരുക്കേറ്റതിനെ തുടർന്നാണ് താരം സീസണിൽ നിന്ന് പുറത്തായത്. സീസണിലെ രണ്ടാം പകുതിയിൽ താരം കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അത് തിരുത്തുന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരുന്ന ഹസരങ്കയെ ടീമിൽ നിന്ന് റിലീസ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞ മിനി ലേലത്തിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് സൺറൈസേഴ്സ് ടീമിലെത്തിച്ചത്.