Friday, February 13, 2026
Latest:
Kerala

മുഖ്യമന്ത്രിക്കെതിരെ മൈക്രോ ഫോണിലൂടെ അസഭ്യം’; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസ്

Spread the love

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്.

സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടിക്ക് വേണ്ടി വർഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു.