National

ഒരു കോടി വീതമുള്ള 10,000 ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയിരുന്നു; കേന്ദ്രം കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വിതരണം ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്

Spread the love

സുപ്രിംകോടതി ഉത്തരവിന് മുന്നോടിയായി കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിക്കുന്നതിനായിരുന്നു ധനമന്ത്രാലയത്തിന്റെ അനുമതി. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വഴി ഇലക്ടറല്‍ ബോണ്ടുകള്‍ കൈമാറാനായിരുന്നു നടപടികള്‍. സുപ്രീം കോടതി ഉത്തരവിന് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോണ്ടുകളുടെ അച്ചടി നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ധനമന്ത്രാലയവും എസ്ബിഐയും തമ്മിലുള്ള ആശയ വിനിമയ രേഖകള്‍ സുപ്രിംകോടതി ഉത്തരവിന് മുന്നോടിയായ് കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതിന്റെ തെളിവാണ്. കത്തിടപാടുകളിലും ഇമെയിലുകളിലും ഫയല്‍ നോട്ടിംഗുകളിലും സുപ്രിം കോടതി ഉത്തരവിന് മൂന്ന് ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് 10000 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ആണെന്ന് വ്യക്തം. വിവരാവകാശ നിയമപ്രകാരം ദേശിയമധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിനാണ് ഇത് സം മ്പന്ധിച്ച വിവരം വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ചത്. എസ്പിഎംസിഎല്‍ ഇതിനകം 8,350 ബോണ്ടുകള്‍ അച്ചടിച്ച് എസ്ബിഐക്ക് നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിന്റെ തുടക്കം മുതല്‍ 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ ആണ് എസ്പിഎംസിഎല്‍ വഴി പ്രസിദ്ധികരിച്ചത്. ഇതില്‍ ബിജെപിയ്ക്ക് 8,451 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് 1950 കോടി യും, തൃണമൂല്‍ കോണ്‍ഗ്രസ്സിന് 1,707.81 കോടിയും ബിആര്‍എസ് ന് 1,407.30 കോടിയും ലഭിച്ചു എന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 28-ന് എസ്ബിഐയില്‍ നിന്ന് എസ്പിഎംസിഐഎല്ലിന് ലഭിച്ച മെയിലില്‍ ഇലക്ടറല്‍ ബോണ്ടുകളുടെ പ്രിന്റിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ധേശിയ്ക്കുന്നതാണ്.12.01.2024 ലെ കത്ത് പ്രകാരം നിര്‍ദേശിച്ച ശേഷിച്ച 1,650 ഇലക്ടറല്‍ ബോണ്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കാന്‍ ആണ് അഭ്യര്‍ത്ഥന.