Kerala

അമിത അളവിൽ അനസ്തേഷ്യ കുത്തി വച്ചു; മെഡിക്കൽ കോളജിലെ ഡോക്ടറുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം

Spread the love

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്ന് വ്യക്തമല്ല. 6 മാസം മുൻപായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് മുംബൈയിൽ ഡോക്ടറാണ്.

കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും പരിശോധിക്കും. അമിത അളവിൽ അനസ്തേഷ്യ കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.

പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ​ദിവസം വൈകിട്ട് ആയിരുന്നു മെഡിക്കൽ കോളജിന് സമീപമുള്ള ഫ്ലാറ്റിൽ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റെസിഡന്റ് ഡോക്ടർ ആയി പ്രവർത്തിക്കുകയാണ്.