ഖത്തര്‍ ചാരിറ്റി മുന്‍ ഉദ്യോഗസ്ഥൻ കെ.സി. അബ്ദുറഹ്മാന്‍ നിര്യാതനായി
ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍ കെ.സി. അബ്ദുല്ല മൗലവിയുടെ മകനും ഖത്തര്‍ ചാരിറ്റി മുന്‍ ഉദ്യോഗസ്ഥനുമായ കെ.സി. അബ്ദുറഹ്മാന്‍ (69) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ 40 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയാണ്. ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: സഫൂറ ചെറുവാടി. മക്കള്‍: നഫ്‌ല, നബീല്‍, നഈം, നൂറ, നസീഫ്, ഫാത്തിമ. മരുക്കള്‍: ശിഹാബ്, ഫിദ, ഫഹമി, സുഹൈല്‍, റോസ്‌ന.
സഹോദരങ്ങള്‍: മൊയ്തീന്‍ കോയ, ഹുസൈന്‍, അബ്ദുല്ലത്തീഫ്, മുഹമ്മദ് അലി അതിയ്യ, സുഹറ, മെഹര്‍ബാന്‍, മിന്നത്ത്.
വക്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ അറിയിച്ചു.