Kerala

ഹരിത വിവാദത്തിൽ പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ മുസ്ലിം ലീഗ് നീക്കം

Spread the love

എംഎസ്എഫിൽ നിന്നും ഹരിതയിൽ നിന്നും പുറത്താക്കിയ നേതാക്കളാ തിരിച്ചെടുക്കാൻ മുസ്ലിം ലീഗ് നീക്കം. യൂത്ത് ലീഗ് ഭാരവാഹിത്വം നൽകി തിരിച്ചെടുക്കാനാണ് തീരുമാനം. ഖേദം പ്രകടിപ്പിച്ച് നേതാക്കൾ കത്ത് നൽകിയിരുന്നു. എന്നാൽ ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. ലത്തീഫ് തുറയൂർ, ഫവാസ് , നജ്മ തബ്ഷീറ, ഫാത്തിമ തഹ്ലിയ എന്നിവരെ തിരിച്ചെടുക്കുന്നത്.

എന്നാല്‍, ഇതിനെതിരെ എതിര്‍പ്പുമായി എംഎസ്എഫ് സംസ്ഥാന നേതൃത്വം രംഗതെത്തിത. ലീഗ് നേതാക്കളെ എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചു. എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റാണ് ഫാത്തിമ തഹ്ലിയ.