Wayanad

വയനാട് ചുള്ളിയോട് ചന്തയില്‍ തീപ്പിടുത്തം. ഒരാൾ വെന്തു മരിച്ചു

Spread the love

സുൽത്താൻ ബത്തേരി : ചുള്ളിയോട് ഹരിത കർമ്മസേന ശേഖരിച്ചു വെച്ച വേസ്റ്റുകൾക്ക് തീപ്പിടിച്ചു.
ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്.

ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. സമീപത്ത് ഭാസ്കരൻ ഉറങ്ങുകയായിരുന്ന ഷെഡിലേക്ക് തീപടരുകയായിരുന്നു.

നെന്മേനി ഗ്രാമപഞ്ചായത്ത് ഹരിത കർമസേന ചുള്ളിയോട് ചന്തക്കുന്നിൽ ശേഖരിച്ച സ്റ്റോക്കുകൾക്കാണ് തീ പിടിച്ചത് രാത്രി പത്തുമണിയോടെയാണ് തീ പിടിച്ചത് തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിലേക്കും തീ പടർന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും 2 യൂണിറ്റ് ഫയർ ഫോഴ്സ് ഉടനെ എത്തി തീഅണച്ചു.