മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് സർക്കാരിന് ആത്മാർത്ഥതയില്ല; CBI അന്വേഷണം വേണമോയെന്ന് പരിശോധിക്കും; ഹൈക്കോടതി
മൂന്നാറിലെ കയ്യേറ്റത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. 14 വർഷമായി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി മുന്നോട്ടുപോകുന്നില്ലെന്ന് വിമർശിച്ചു.
വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചയ്ക്ക് 1.45ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഹാജകരാകണമെന്ന് നിർദേശം. കളക്ടറുടെ അധ്യക്ഷതയിൽ ഒരു മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നിം ഒഴിപ്പിക്കൽ നടപടികൾക്കാവശ്യമായ പൊലീസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ നൽകാനുള്ള നിർദേശം മൂന്നാറിന് വേണ്ടി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഈ നിർദേശത്തിൻമേൽ യാതൊരു പുരോഗതിയും ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.