ചേർത്തലയിൽ തലവേദന സൃഷ്ടിച്ച് കുരങ്ങ് ശല്യം; ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയും കൊല്ലുന്നത് ആശങ്കയാകുന്നു
വയനാട്ടുകാരുടെയും ഇടുക്കിക്കാരുടെയും ഉറക്കം കെടുത്തുന്നത് വന്യമൃഗങ്ങളാണ്. എന്നാൽ കാടില്ലാത്ത ആലപ്പുഴയിൽ ചേർത്തലക്കാരെ വിറപ്പിക്കുന്നത് ഒരു കുരങ്ങാണ്. വനം വകുപ്പ് കെണി വെച്ചിട്ടും നാട്ടുകാർക്ക് ശല്യക്കാരനായ കുരങ്ങിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ചേർത്തല KSEB ഓഫീസിന് സമീപം ആളൊഴിഞ്ഞ് കാട് പിടിച്ച് കിടക്കുന്നയിടത്താണ് കുരങ്ങിൻ്റെ വിളയാട്ടം. കുറച്ച് നാൾക്ക് മുമ്പ് ഇവിടെ എത്തിയ കുരങ്ങൻ ആദ്യം നാട്ടുകാർക്ക് വലിയ ശല്യക്കാരനായിരുന്നില്ല. നഗരത്തിൽ പലയിടത്തും കുരങ്ങ് കറങ്ങി നടക്കുകയായിരുന്നു. എന്നാൽ അടുത്തിടെയായി ഇവർ അക്രമാസക്തനാണ്. ചെറിയ പൂച്ചകളെയും, പട്ടിക്കുഞ്ഞുങ്ങളെയുമൊക്കെ പിടികൂടി കൊല്ലുന്നത്
നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു.
KSEB ജീവനക്കാരും, പേടിയോടെയാണ് പണിയെടുക്കുന്നത്. നാട്ടുകാരുടെയും, KSEB ജീവനക്കാരുടെയും പരാതിയെത്തുടർന്ന് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി കുരങ്ങിനെ പിടികൂടാൻ കൂട് സ്ഥാപിച്ചു. പക്ഷെ കുരങ്ങിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.