Saturday, March 1, 2025
Latest:
Kerala

11 വയസ്സുകാരിയെ പീഡിപ്പിച്ചു, 56കാരൻ അറസ്റ്റിൽ

Spread the love

പാലക്കാട്‌: പാലക്കാട്‌ ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്‌ കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെമ്മരുതി മുട്ടപ്പലം സ്വദേശി ഊച്ചി എന്ന് വിളിക്കുന്ന തുളസിയെ (56)യാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ എത്തിയ തുളസി, പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന പ്രതിയെ അയിരൂർ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.