Sports

ആദ്യ വിജയം ചെന്നൈയ്‌ക്കൊപ്പം; ആർസിബിയെ തകർത്തത് 6 വിക്കറ്റിന്

Spread the love

ജയത്തോടെ തുടങ്ങി ചാമ്പ്യന്മാർ. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറി കടന്നു.

ഐപിഎൽ 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആദ്യം ബാറ്റഅ ചെയ്ത ആർസിബി 20 ഏവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 173 രൺസെടുത്തത്. 15 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 37 റൺസെടുത്ത കിവീസ് താരം രചിൻ രവീന്ദ്രയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. അജിങ്ക്യ റഹാനെ 27(19), ഡാരിൽ മിച്ചൽ 22(18) എന്നിവരും സ്‌കോർ ബോർഡിലേക്ക് നല്ല സംഭാവന നൽകി.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 35(23), വിരാട് കോഹ്ലി 21(20) എന്നിവർ മെച്ചപ്പെട്ട തുടക്കം നൽകിയെങ്കിലും ഡുപ്ലെസിസിന് പിന്നാലെ രജത് പാട്ടിദാർ 0(3), ഗ്ലെൻ മാക്സ്വെൽ 0(1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ആർസിബിയുടെ ആത്മവിശ്വാസം മങ്ങി.