Kerala

‘ജാതിചിന്ത പിഴുതെറിയുമെന്ന ലക്ഷ്യത്തോടെ ഇടത് പ്രസ്ഥാനം പ്രവർത്തിക്കുന്നു’; സംഘപരിവാർ ആ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്നു: പിണറായി വിജയൻ

Spread the love

സംഘപരിവാറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ചിന്ത പിഴുതെറിയുമെന്ന ലക്ഷ്യത്തോടെ ഇടത് പ്രസ്ഥാനം പ്രവർത്തിക്കുന്നു. ആ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്നത് സംഘ പരിവാർ ശക്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗത്തിനുമെതിരെ ആൾക്കൂട്ട വിചാരണ നടന്നു.

വിമർശനം എ കെ ജി സ്മരണയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിലാണ്. ജാതിമതഭേദമില്ലാത്ത, സ്നേഹവും സാഹോദര്യവും നീതിയും തുല്യതയും പുലരുന്ന കേരളത്തിനായാണ് എകെജി സ്വയം സമർപ്പിച്ചത്. അതിന് ഭംഗംവരുത്താനുള്ള ഏതു ശ്രമങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള കരുത്താണ് എകെജി സ്മരണയെന്നും മുഖ്യമന്ത്രി കുറിച്ചു.