കടമെടുപ്പ് പരിധി; ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം; GST നഷ്ടപരിഹാരം അവകാശമല്ലെന്ന് കേന്ദ്രം
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജി സുപ്രീം കോടതിയിൽ കേന്ദ്രത്തിനെതിരെ കേരളം. കേന്ദ്രം ബാധ്യത അടിച്ചേൽപ്പിക്കുന്നുവെന്ന് കേരളം വാദിച്ചു. കേന്ദ്രം നൽകിയ കണക്കിൽ ഏറെ വ്യത്യാസം ഉണ്ട്. കേരളം വികസിക്കരുതെന്ന തോന്നലാണ് കേന്ദ്രത്തിനെത്ത് കേരളം കുറ്റപ്പെടുത്തി.
അതേസമയം കേരളത്തിന്റെ വാദങ്ങളെ കേന്ദ്രം എതിർത്തു. കേരളത്തിന്റേത് തെറ്റായ വാദങ്ങളാണെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ പറഞ്ഞു. ജിഎസ്ഡിപിയുടെ 4.64 ശതമാനം കേരളം കടമെടുത്തു. മറ്റ് ഒരു സംസ്ഥാനത്തിനും ഇല്ലാത്ത വാദമാണ് കേരളത്തിനെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കൂടാതെ ജിഎസ്ടി നഷ്ടപരിഹാസം അവകാശമല്ലെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ വ്യക്തമാക്കി. കേസ് ഇടക്കാല ഉത്തരവ് പറയാൻ മാറ്റി.
Read Also ‘മദ്യത്തിനെതിരെ പ്രവർത്തിച്ചയാൾ അധികാരത്തിലെത്തിയപ്പോൾ മദ്യ നയം ഉണ്ടാക്കാൻ പോയി’; അരവിന്ദ് കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ
അടിയന്തരമായി 20,000 കോടി രൂപ കടമെടുക്കാൻ അനുമതിക്ക് നിർദ്ദേശം നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നൽകാനാവില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. വായ്പാ പരിധി വെട്ടിക്കുറച്ച നടപടി നിയമ വിരുദ്ധമാണെന്നുമാണ് കേരളത്തിന്റെ വാദം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്.