Kerala

തൃശൂരിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; CPIM നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Spread the love

തൃശൂരിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസിലാണ് സന്ദർശനം നടത്തി. സിപിഐഎം നേതാക്കളായ എംഎം വർഗീസ്, എസി മൊയ്തീൻ, പികെ ബിജു, എംകെ കണ്ണൻ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സിപിഐഎം നേതാക്കളെ ഇഡി വിളിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. അരവിന്ദ് കെജ്രിവളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി നീക്കം തൃശൂരിലും ഉണ്ടാകുമെന്ന ആശങ്ക സിപിഐഎം നേതൃത്വത്തിനുണ്ട്.

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി എത്തുമെന്ന നിർദേശം എത്തിയത്. 45 മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു. കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് തൃശൂരിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി എത്തിയിരുന്നില്ല. എസി മൊയ്തീൻ, എംകെ കണ്ണൻ, എംഎം വർഗീസ് എന്നിവർ അറസ്റ്റിന് തയാറാണെന്ന് ഇവർ അറിയിച്ചതായാണ് സിപിഐഎം കേന്ദ്രങ്ങൾ പറയുന്നത്. ഇതിനിടെയാണ് നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

തേരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് മുന്നോടിയായുള്ള സന്ദർസനമാണ് മുഖ്യമന്ത്രിയുടേതെന്ന് സിപിഐഎം നേതാക്കൾ പറയുന്നത്. ഇഡി അറസ്റ്റ് ഉണ്ടാകുമെന്ന സൂചന നിൽക്കെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎം നേതാക്കളുടെ അറസ്റ്റ് സംസ്ഥാനമാകെ പ്രതിഫലിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.