Kerala

സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നത് പതിവ്; അനുവധക്കേസ് പ്രതി 29 വര്‍ഷമായി സ്ഥിരം കുറ്റവാളി

Spread the love

കോഴിക്കോട് പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ 29 വര്‍ഷമായി സ്ഥിരം കുറ്റവാൡയെന്ന് പൊലീസ്. വിവിധ ജില്ലകളിലായി മുബീബ് 56 കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ മുജീബ് റഹ്‌മാനെ നിരീക്ഷിക്കുന്നതില്‍ പൊലീസ് സംവിധാനവും പരാജയപ്പെട്ടു.

പത്തൊമ്പതാം വയസില്‍ പിടിച്ചുപറിയില്‍ തുടങ്ങി. ഏറെ വൈകാതെ വാഹന മോഷണത്തിലേക്ക് മുജീബ് കടന്നു. കേരളത്തില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന് കൈമാറും. 2001 മുതല്‍ 10 വര്‍ഷം ഇതായിരുന്നു പതിവ്. മോഷണം പിടിച്ചുപറി എന്നിവക്കൊപ്പം സ്ത്രീകളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും ആഭരണങ്ങള്‍ കവരുന്നതുമായിരുന്നു മുജീബിന്റെ രീതി.

2020ല്‍ മുത്തേരിയില്‍ വയോധികയെ, ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്രയില്‍ അനുവിനെ തലക്കടിച്ച് ബോധരഹിതയാക്കിയാണ് വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ മുജീബിനെതിരെ നിലവിലുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്.

കൊടുംകുറ്റവാളിയായ ഇയാള്‍ക്ക് സമൂഹത്തില്‍ സ്വര്യവിഹാരത്തിന് എങ്ങനെ അവസരമൊരുങ്ങി എന്നതാണ് അവശേഷിക്കുന്ന ചോദ്യം. സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചിട്ടും എന്തുകൊണ്ട് ഇയാള്‍ പൊലീസിന്റെ നിരീക്ഷണ വലയത്തിലുണ്ടായില്ല. നേരത്തെയുണ്ടായ കുറ്റകൃത്യങ്ങളില്‍ ശക്തമായ ശിക്ഷ നടപടി ഉണ്ടായിരുന്നുവെങ്കില്‍ അനുവിന് ഈ ദുര്‍ഗതി സംഭവിക്കില്ലായിരുന്നുവെന്ന് മുത്തേരിയിലെ അതിജീവിത പറഞ്ഞു.