Kerala

ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി; റബ്ബര്‍ സബ്‌സിഡി വര്‍ധിപ്പിച്ചു

Spread the love

റബ്ബര്‍ സബ്‌സിഡി 180 ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനം ഉത്തരവായി ഇറക്കി. ഏപ്രില്‍ 1 മുതലാണ് സബ്‌സിഡി പ്രാബല്യത്തില്‍ വരിക. റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിയുണ്ട്. ആകെ സബ്‌സിഡി നല്‍കാനായി 24.48 കോടി രൂപ അനുവദിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.

ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സ്റ്റീവ് ലഭിക്കും.

റബ്ബറിനെ കാര്‍ഷിക ഉല്‍പ്പന്നമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നും റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു..