National

മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

Spread the love

മാര്‍ച്ച് 18ന് കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് കിലോമീറ്റര്‍ ദൂരം റോഡ് ഷോയ്ക്ക് അനുമതി നല്‍കാന്‍ കോയമ്പത്തൂര്‍ പൊലീസിനോട് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്‍രെ വാദം.

18 ന് മേട്ടുപ്പാളയം റോഡ് മുതല്‍ ആര്‍.എസ് പുരം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. മേഖല സുരക്ഷിതമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അനുമതി നിഷേധിച്ചതോടെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോയമ്പത്തൂര്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയില്‍ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു മോദി തീരുമാനിച്ചിരുന്നത്. 1998ല്‍ ബോംബ്‌സ്‌ഫോടനം നടന്ന സ്ഥലമാണിത്. റോഡ്‌ഷോയില്‍ ഒരുലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണ് നേരത്തേ ബി.ജെ.പി കോയമ്പത്തൂര്‍ ഘടകം പ്രസിഡന്റ് രമേഷ് കുമാര്‍ അറിയിച്ചിരുന്നത്.