Thursday, December 26, 2024
Latest:
Kerala

വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Spread the love

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വൈകീട്ട് മൂന്നിനാണ് യോഗം. കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്നതിനാൽ നേരിടാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. വൈദ്യുതി നിരക്ക് വർദ്ധന, ലോഡ് ഷെഡിംഗ് എന്നിവ ഏർപ്പെടുത്താൻ ബോർഡ് ആവശ്യപ്പെടും.

കൊടുംചൂടിൽ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര യോഗം. വൈദ്യുതി, ധനകാര്യ മന്ത്രിമാർ, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിലെ അനിശ്ചിതത്വവും ചർച്ചയാകും.

തിങ്കളാഴ്ച 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. മാര്‍ച്ചില്‍ തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യം. വൈദ്യുതി ഉപഭോഗത്തിലെ സര്‍വകാല റെക്കോഡ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19-നായിരുന്നു. അന്ന് 10.3 കോടി യൂണിറ്റാണ് എരിഞ്ഞത്. ഇതില്‍ 7.88 കോടിയും കേരളത്തിനുപുറത്തു നിന്ന് വാങ്ങിയതാണ്.