Kerala

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; കർഷകന് ഗുരുതര പരുക്ക്

Spread the love

ഇടുക്കിയിൽ വീണ്ടും വന്യജീവി ആക്രമണം. മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. പന്നിയാറിൽ ചക്കക്കൊമ്പൻ റേഷൻ കട തകർത്തു. ഇതിനിടെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള സർവ്വ കക്ഷിയോഗം ഇടുക്കി കളക്ടറേറ്റിൽ നടക്കുകയാണ്.

ഇന്നലെ രാത്രി എട്ടരയോടെ കൃഷി നനയ്ക്കാൻ ഇറങ്ങിയപ്പോഴാണ് മറയൂർ മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യനേ കാട്ടുപോത്ത് ആക്രമിക്കുന്നത്. കാലിനു ഗുരുതരമായി പരിക്കേറ്റ അന്തോണിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിക്കു ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പുലർച്ചയോടെയാണ് പന്നിയാറിലെ റേഷൻ കട ചക്കകൊമ്പൻ ആക്രമിക്കുന്നത്. അരിക്കൊമ്പൻ 12 തവണ തകർത്ത റേഷൻ കട അഞ്ചുമാസം മുമ്പാണ് പുതുക്കി പണിതത്. ചുറ്റും സ്ഥാപിച്ചിരുന്ന ഫെൻസിങ്ങും ആന തകർത്തു.

വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരം അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി രൂപതയുടെ ബഹുജന റാലി ഇന്ന് പൂപ്പാറയിൽ നടക്കും.