Wednesday, March 11, 2026
Sports

ഹോക്കി വയനാട് ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love

കൽപ്പറ്റ .പനമരത്ത് വെച്ച് നടന്ന ഹോക്കി വയനാട് ജില്ല ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ഉത്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇള കുളം ,സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറി സാജിദ് എൻ.സി, എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ക്ലബുകൾക്ക് ഹോക്കി കിറ്റ് നൽകാൻ യോഗം തീരുമാനിച്ചു. ഭാരവാഹികൾ : മഥൻലാൽ കെ ബി (പ്രസിഡണ്ട്) സാജിദ് എൻ.സി(വൈസ് പ്രസിഡണ്ട്) മുഹമ്മദ് നവാസ് നവാസ് ടി (സെക്രട്ടറി) റിജിൻ. എ ( ജോയിൻ്റ് സെക്രട്ടറി) ഷിജിൻ (ഖജാൻജി)