Kerala

‘കേരളത്തില്‍ സംസ്കാരിക നായകര്‍ക്ക് അഭിപ്രായം തുറന്ന് പറയാൻ ഒരു മടിയുമില്ല’; കുരീപ്പുഴ ശ്രീകുമാര്‍

Spread the love

കേരളത്തിൽ സംസ്കാരിക നായകർക്ക് അഭിപ്രായം തുറന്ന് പറയാൻ ഒരു മടിയും ഇല്ലെന്ന് കവി കുരീപുഴ ശ്രീകുമാർ. താൻ അഭിപ്രായങ്ങൾ പരസ്യപ്പെടുത്താറില്ല. ടിപി ചന്ദ്രശേഖരൻ മരിച്ചപ്പോൾ ടിപിയുടെ അമ്മയെ പോയി കണ്ടിരുന്നെന്നും എന്നാൽ അത് പരസ്യപ്പെടുത്താൻ ഒരു പത്ര ഓഫീസിലും താൻ ചെന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ പ്രതിഫലം കുറഞ്ഞതിന് വിമർശനം ഉന്നയിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചുള്ള ചോദ്യത്തോട് കവികൾക്ക് കിട്ടുന്ന സ്നേഹവും ബഹുമാനവും സിനിമാക്കാർക്ക് കിട്ടില്ലെന്നായിരുന്നു മറുപടി. ദില്ലി കേരള ഹൗസിൽ സംഘടിപ്പിച്ച കവി അരങ്ങിലായിരുന്നു കുരീപുഴ ശ്രീകുമാറിന്റെ വിമർശനം.