‘മഞ്ചേശ്വരത്തെ ഒരു വിഭാഗം വേട്ടയാടുകയാണ്, തനിക്കെതിരായ പ്രചാരണങ്ങൾക്ക് SDPI നേതൃത്വം നൽകുന്നു’; രാജ്‌മോഹൻ ഉണ്ണിത്താൻ
മഞ്ചേശ്വരത്തെ ഒരു വിഭാഗം ആളുകൾ തന്നെ വേട്ടയാടുകയാണെന്ന് കാസർഗോഡ് യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ തനിക്ക് എതിരായ പ്രചാരണങ്ങൾക്ക് SDPI നേതൃത്വം നൽകുന്നു. ജില്ലയിലെ മുഴുവൻ എസ് ഡി പി ഐ പ്രവർത്തകർക്കും ഈ വികാരമില്ല. എസ് ഡി പി ഐ യുടെ പിന്തുണ ഇത്തവണ യു ഡി എഫിന് ഉണ്ടാകുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കാസർഗോഡിൻ്റെ ഹൃദയത്തിനൊപ്പം കഴിഞ്ഞ അഞ്ചു വർഷവും ചേർന്ന് നിന്നിട്ടുണ്ട്. എൻ്റെ ഹൃദയം നിങ്ങളുടെ കൂടെ എന്നും ഉണ്ടാക്കണമെന്ന ആഗ്രഹത്തിലാകാം വീണ്ടും കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേടനുള്ള അവസരം കൈവന്നിരിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഇന്ന് രാവിലെ ഉദുമ നിയോജക മണ്ഡലത്തിലെ പൊയിനാച്ചിയിൽ വെച്ച് പ്രചരണത്തിന് തുടക്കം കുറിച്ചുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്വാതന്ത്ര്യ സമരത്തിൻ്റെ ഉജ്ജ്വലമായ ഓർമ്മകൾ കുടിയിരിക്കുന്ന ചരിത്ര പ്രസിദ്ധമായ പയ്യന്നൂരിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനും യാത്രാ സൗകര്യവും സ്റ്റേഷൻ്റെ നിലവാരവും മെച്ചപ്പെടുത്താനും വേണ്ടി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 32.12 കോടി രൂപയുടെ പദ്ധതി പ്രവർത്തനം ആരംഭിച്ചു.
കേരളത്തിലെ പത്ത് അമൃത് സ്റ്റേഷനുകളിൽ രണ്ടെണ്ണവും കാസർഗോഡ് പാർലിമെൻ്റ് മണ്ഡലത്തിലാണ് എന്നതിൽ ഏറെ അഭിമാനമുണ്ട്. അതിൽ ഒന്നാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ. സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും മെച്ചപ്പെടുന്നതിനൊപ്പം തന്നെ ജനങ്ങളുടെ ജീവിത നിലവാരത്തിലും നല്ല മാറ്റങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു.