Friday, January 24, 2025
Latest:
Kerala

അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതി കസ്റ്റഡിയിൽ

Spread the love

അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. വനിതാദിനമായ മാർച്ച് 8നാണ് പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തവളക്കുഴിപ്പാറ കോളനിയിലെ ഓട്ടോ ഡ്രൈവർ ഷിജുവാണ് കസ്റ്റഡിയിലായത്. ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

മൂന്നുപേർ ചേർന്ന് 16 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.