Kerala

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

Spread the love

കാലിക്കറ്റ്, സംസ്കൃത സർകാലശാലകളില വി.സി മാരെ പുറത്താക്കി ഗവർണർ. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ ഗവർണറുടെ നടപടി. കാലിക്കറ്റ് വി.സി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വി.സി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. എസ്.എൻ – ഡിജിറ്റൽ വിസിമാരൂടെ കാര്യത്തിൽ തീരുമാനം യു.ജി.സി അഭിപ്രായം തേടിയ ശേഷമാകും ഉണ്ടാവുക.

ഇക്കഴിഞ്ഞ 24-ാം തീയതിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് വി സിമാരുടെ ഹിയറിങ് രാജ്ഭവനിൽ വച്ച് നടന്നത്. യോഗത്തിൽ ഡിജിറ്റൽ സർവകലാശാല സജി ഗോപിനാഥ് നേരിട്ടും കാലിക്കറ്റ് -സംസ്കൃത വിസി മാർക്ക് വേണ്ടി അഭിഭാഷകരും ഹാജരായി. കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും നടപടിയെടുക്കുമെന്നും ചാൻസലർ നേരത്തെ പറഞ്ഞിരുന്നു.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

യു.ജി.സി അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കൽ നടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു. എസ് എൻ വി സി മുബാറക്ക് പാഷ ഹിയറിങ്ങിന് എത്തിയിരുന്നില്ല. ഹിയറിങ്ങിനു ശേഷവും വിസിമാർക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ.

നാല് പേർക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ല. നിയമനത്തിൽ സുപ്രിംകോടതി ഉത്തരവിൻെറ ലംഘനമുണ്ടായെന്ന് ഹിയറിങ്ങിൽ പങ്കെടുത്ത യുജിസി പ്രതിനിധികളും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം രേഖാമൂലം വേണമെന്ന് ഗവർണർ യുജിസിയോട് ആവശ്യപ്പെട്ടു.