Friday, December 27, 2024
Kerala

മലപ്പുറം താനൂരിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷ പേപ്പർ മാറി നൽകി

Spread the love

മലപ്പുറം താനൂരിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷ പേപ്പർ മാറി നൽകി. ഓൾഡ് സ്കീം പരീക്ഷ പേപ്പർ ന്യൂ സ്കീമിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കാണ് മാറിനൽകിയത്.

ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.

ഇന്ന് നടന്ന ഹയർ സെക്കൻഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറിപ്പോയത്. പരീക്ഷ പൂർത്തിയായതിനുശേഷമാണ് ചോദ്യപേപ്പർ മാറിയത് അറിയുന്നത് തന്നെ. ഉടൻ തന്നെ അധ്യാപകർ കുട്ടികളെ വിളിച്ചുവരുത്തി രണ്ടാമതും പരീക്ഷയെഴുതിപ്പിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.