National

പത്മജ വേണു​ഗോപാൽ ബിജെപിയിൽ; തന്റെ പിതാവും കോൺഗ്രസിനോട് അസംതൃപ്തൻ ആയിരുന്നുവെന്ന് വിശദീകരണം

Spread the love

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അം​ഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.

കോൺഗ്രസ്‌ ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. തന്റെ പിതാവും കോൺഗ്രസ്സിനോട് അസംതൃപ്തൻ ആയിരുന്നു. കോൺഗ്രസ്‌ പാർട്ടിയിൽ ശക്തമായ നേതൃത്വം ഇല്ല. മോദി ശക്തനായ നേതാവാണ്. തന്റെ പരാതികൾക്ക് നേതൃത്വത്തിൽ നിന്നും പ്രതികരണം ലഭിച്ചില്ല. തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

കുറേ കാലമായി കോൺഗ്രസിൽ അവഗണന നേരിടുന്നു. പലതവണ പരാതി നൽകിയതാണ്. രാഷ്ട്രീയം അവസാനിപ്പിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു. മോദിജിയുടെ കഴിവും നേതൃപാഠവവും എന്നും എന്നെ ആകർഷിച്ചിരുന്നു. അച്ഛൻ മരിച്ചപ്പോഴും ഞാൻ പാർട്ടി വിട്ടിരുന്നില്ല. മോദിജി കരുത്തനായ നേതാവാണെന്ന ഒറ്റ കാരണത്താലാണ് താൻ BJPയിൽ എത്തിയതെന്നും അവർ പറഞ്ഞു.