Kerala

ഹോസ്റ്റലിൽ CCTV സ്ഥാപിക്കും, നാല് വാർഡന്മാർ; പൂക്കോട് വെറ്ററിനറി കോളജില്‍ പുതിയ മാറ്റങ്ങള്‍

Spread the love

പൂക്കോട് വെറ്ററിനറി കോളേജില്‍ പുതിയ മാറ്റങ്ങള്‍. ഹോസ്റ്റലിൽ ഇനി മുതൽ നാല് വാർഡന്മാർ ഉണ്ടാകും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ചുമതലക്കാരെ നിയോഗിക്കും. ഒരു അസിസ്റ്റന്‍റ് വാർഡന് ഹോസ്റ്റലിന്‍റെ മുഴുവൻ ചുമതലയും നല്‍കും. ഇതിനെല്ലാം പുറമെ ഹോസ്റ്റലില്‍ സിസിടിവി ക്യാമറയും സ്ഥാപിക്കും. വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്. സിദ്ധാര്‍ത്ഥന്‍റെ മരണം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് കോളജില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനെയും അസി. വാര്‍ഡൻ ഡോ. കാന്തനാഥനെയും ഇന്നലെ വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഷൻ നല്‍കിയത്. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിനിടെയാക്കായി സംഭവത്തില്‍ അധികൃതരുടെ വീഴ്ച പരിശോധിക്കാന്‍ നാലംഗ സമിതിയെ വെസ് ചാന്‍സലര്‍ നിയോഗിച്ചു . ഡീന്‍, അസിസ്റ്റന്‍ഡ് വാര്‍ഡന്‍ എന്നിവരുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.