Kerala

റവന്യൂ കുടിശ്ശിക നിവാരണത്തിന് പുതിയ മാർ​ഗങ്ങൾ പരീക്ഷിക്കണം: മന്ത്രി റോഷി അ​ഗസ്റ്റിൻ

Spread the love

റവന്യൂ കുടിശ്ശിക നിവാരണത്തിന് പതിവ് അദാലത്തുകളിൽ നിന്ന് മാറി ജല അതോറിറ്റി പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. റവന്യൂ വരുമാനം മെച്ചപ്പെടുത്താൻ നിരന്തര പരിശ്രമം ഉണ്ടാകണം. വേനൽക്കാല ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് നിയമസഭാ മണ്ഡലം തലത്തിൽ എംഎൽഎമാരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തണമെന്നും മന്ത്രി.

ജലജീവൻ മിഷൻ പദ്ധതികളുൾപ്പെടെ കേരളത്തിൻ്റെ നേട്ടങ്ങളെ ഇകഴ്ത്തുന്ന സമീപനമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. എന്നാൽ കണക്ഷനുകളിൽ 30 ശതമാനത്തിലേറെ വർധനവെന്ന നേട്ടം അഭിമാനകരമാണെന്നും പദ്ധതി ലക്ഷ്യം കൈവരിക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾ എല്ലാ തലങ്ങളിലും പുരോഗമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരള വാട്ടർ അതോറിറ്റിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഡിവിഷനുകൾക്കും ഓഫീസുകൾക്കും ജീവനക്കാർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി മന്ത്രി റോഷി അഗസ്റ്റിൻ.