Kerala

കാട്ടുതീ, വന്യമൃഗശല്യം; മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം

Spread the love

വേനൽ കടുത്ത സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന. അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും പരിശോധന നടത്തി.

കാട്ടുതീയുടെ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലും ചൂടു കൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ള മേഖലകളിലുമാണ് വനം വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് അവസാനം വരെയാണ് ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടിയുളള നിരീക്ഷണം. അഞ്ച് കിലോമീറ്റര്‍ അധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടക്കുന്നത്.