Kerala

ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കഴിഞ്ഞിട്ടും ശമ്പളം വൈകുന്നത്, മുഖ്യമന്ത്രി ഒളിവിലാണോ എന്നാണ് തന്റെ സംശയം; രമേശ്‌ ചെന്നിത്തല

Spread the love

ട്രഷറി പരിപൂർണ്ണമായി നിലച്ചുവെന്നും ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കഴിഞ്ഞിട്ടും ശമ്പളം വൈകുന്നതെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഇനി 12 കഴിഞ്ഞിട്ടേ ശമ്പളം കിട്ടു. ഗുരുതര സാഹചര്യം ഉണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി ഒളിവിൽ ആണോ എന്നാണ് തന്റെ സംശയം.എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം കിട്ടിയല്ലോ.. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം കിട്ടിയിട്ടില്ല. മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ ചിലവഴിക്കുകയാണ്. ഡിഎ മുടങ്ങിയിട്ട് നാളുകളായി. ട്രഷറി സമ്പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ധനമന്ത്രി എതിർത്തു. എന്ന് ശമ്പളം കൊടുക്കാൻ കഴിയും എന്ന് പോലും സർക്കാരിന് പറയാൻ കഴിയുന്നില്ല.

ശമ്പളം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് തുറന്നുപറയാൻ തയ്യാറാകണം. അതിന് എന്തിനാണ് സർക്കാർ ഭയക്കുന്നത്. സർക്കാരിന്റെ ദൂർത്ത് തന്നെയാണ് ഈ സാഹചര്യത്തിന് കാരണം. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം.
കടുത്ത കടക്കെണിയിലാണ് സംസ്ഥാനം.

ക്ലിഫ് ഹൗസിലെ മരപ്പട്ടി മൂത്രം ഒഴിക്കുന്നതിനെപറ്റിയാണ് മുഖ്യമന്ത്രിയുടെ ആശങ്ക. ഇതുപോലൊരു അവസ്ഥ മുൻപ് ഒന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. തുടർഭരണത്തിന്റെ ഏറ്റവും വലിയ ദൂഷ്യഫലമാണ് ഈ കാണുന്നത്. ബാലഗോപാൽ രണ്ട് താഴിട്ട് പൂട്ടിയിരിക്കുകയാണ് ട്രഷറി. എത്രയും വേഗം രാജി വെച്ച് പോകുകയാണ് ധാനമനമന്ത്രി ചെയ്യേണ്ടത്. ഇങ്ങനെ വായ്പ എടുക്കരുതെന്ന് നേരത്തെ ഞങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.