National

തൃശൂരിൽ സുരേഷ് ​ഗോപി തന്നെ; നരേന്ദ്രമോദി വാരണാസിയിലും അമിത് ഷാ ഗാന്ധി നഗറിലും

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. 195 സ്ഥാനാര്‍ത്ഥികളാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. 47 പേര്‍ യുവസ്ഥാനാര്‍ത്ഥികളാണ്. 28 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. 34 കേന്ദ്രമന്ത്രിമാര്‍ മത്സര രംഗത്തുണ്ട്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും മത്സരിക്കും.

അരുണാചല്‍ പ്രദേശില്‍ കിരണ്‍ റിജിജു മത്സരിക്കും. സര്‍ബാനന്ദ് സോനേബാല്‍ ദിബ്രുഗഡിലും അമിത്ഷാ ഗാന്ധി നഗറിലും ന്യൂഡല്‍ഹിയില്‍ ബാന്‍സുരി സ്വരാജും മത്സരിക്കും.

കേരളത്തില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ് -എംഎല്‍ അശ്വനി

കണ്ണൂര്‍ -സി രഘുനാഥ്

വടകര -പ്രഫുല്‍ കൃഷ്ണന്‍

കോഴിക്കോട് -എം ടി രമേശ്

മലപ്പുറം -ഡോ അബ്ദുല്‍ സലാം

പൊന്നാനി നിവേദിത- സുബ്രഹ്‌മണ്യം

പാലക്കാട് -സി കൃഷ്ണകുമാര്‍

തൃശൂര്‍ -സുരേഷ് ഗോപി

ആലപ്പുഴ -ശോഭാ സുരേന്ദ്രന്‍

പത്തനംതിട്ട -അനില്‍ ആന്റണി

ആറ്റിങ്ങല്‍ -വി മുരളീധരന്‍

തിരുവനന്തപുരം -രാജീവ് ചന്ദ്രശേഖര്‍

യുപിയില്‍ 51, പശ്ചിമബംഗാള്‍ 26, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാന്‍ 15, കേരളം 12, തെലങ്കാന 9, അസം 11, ഝാര്‍ഖണ്ഡ് 11, ഛത്തിസഗഢ്, ഡല്‍ഹി 5, ജമ്മുകശ്മിര്‍ 2, ഉത്തരാഖണ്ഡ് 3 , അരുണാചല്‍ 2, ഗോവ 1, ത്രിപുര 1, ആന്‍ഡമാന്‍ നിക്കോബാര്‍1, ദാമന്‍ ദിയു1 എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടികയില്‍ ബിജെപി മത്സരിക്കുന്ന സീറ്റുകള്‍.