ലീഗിലെ ധാരാളം ആളുകളുടെ പിന്തുണയുണ്ട്’; പൊന്നാനിയിൽ താൻ വിജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി
പൊന്നാനിയിൽ തനിക്ക് വിജയസാധ്യതയെന്ന് എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ. ലീഗിലെ ധാരാളം ആളുകളുടെ പിന്തുണ ഉണ്ട്. അതുകൊണ്ട് തന്നെ താൻ വിജയിക്കുമെന്നും ഹംസ പറഞ്ഞു.
പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീർ എംപി മത്സരത്തിന് ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് താൻ മത്സരത്തിന് തീരുമാനിച്ചത്. അദ്ദേഹവുമായി വ്യക്തി ബന്ധം ഉണ്ടല്ലോ, അതാണ് കാരണം. ഇപ്പോൾ ഇനി അത് നോക്കേണ്ടതില്ല. ആര് വന്നാലും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.