Thursday, December 26, 2024
Latest:
National

‘ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു’; നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് കെസി വേണുഗോപാൽ

Spread the love

ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ.സി വേണുഗോപാൽ. ഇത്തരം ശ്രമങ്ങൾ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് നേരത്തേ നിർദേശം നൽകിയിരുന്നു. ഇങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായി എന്ന് പരിശോധിക്കും. ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഡി.കെ ശിവകുമാർ എന്നിവരെ ഹിമാചലിലേക്ക് അയച്ചിട്ടുണ്ട്. നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ നിയമസഭയിലെ ബഹളത്തെ തുടര്‍ന്ന് 14 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. ബജറ്റ് വോട്ടെടുപ്പിന് മുമ്പ് 14 ബിജെപി എംഎല്‍എമാരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. സസ്പെൻഷനോടെ ബിജെപിയുടെ അംഗബലം പതിനൊന്നായി കുറഞ്ഞു.

ലോക്സഭാ കക്ഷി നേതാവ് ജയറാം ഠാക്കൂര്‍ അടക്കം അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.ബജറ്റ് വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് നടപടി. ഹിമാചലില്‍ നിയമസഭ 12 മണി വരെ നിര്‍ത്തിവെച്ചു. സസ്പെന്‍ഷനോടെ ബിജെപി എംഎല്‍എമാരുടെ എണ്ണം 11 ആയി കുറഞ്ഞു.

മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് സുഖ്‌വിന്ദർ സിംഗ് സുഖു അറിയിച്ചിരുന്നു. കോൺഗ്രസ് സർക്കാർ അഞ്ചുവർഷവും തുടരും. താനൊരു പോരാളിയാണ്, പോരാട്ടം തുടരും. ഭൂരിപക്ഷം തെളിയിക്കുമെന്നും സുഖു പറഞ്ഞു. അതേസമയം, കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ബിജെപി നേതാവ് ജയറാം താക്കൂർ അവകാശപ്പെട്ടു.

ഹിമാചൽ പ്രദേശിൽ രാഷ്ട്രീയനാടകം തുടരുകയാണ്. ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോൺഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തെന്നാണ് സൂചന.

68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചു.