ഇത്തവണയും ബിഡിജെഎസ് ആവശ്യപ്പെടുന്നത് നാല് സീറ്റുകൾ; പിസി ജോർജിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് ബിജെപിയെന്ന് തുഷാർ വെള്ളാപ്പള്ളി
നാലു സീറ്റുകൾ തന്നെയാണ് ബിഡിജെഎസ് ഇത്തവണയും ആവശ്യപ്പെടുന്നത് എന്ന് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി. കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. മണ്ഡലങ്ങളിൽ മാറ്റം ഉണ്ടാകും. വയനാട് മാറും എന്നും അദ്ദേഹം പറഞ്ഞു.
പി.സി ജോർജിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് ബിജെപിയാണ്. ബിജെപി സീറ്റുകളിൽ ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് ബിജെപി. അതിൽ തങ്ങൾ അഭിപ്രായം പറയേണ്ട കാര്യമില്ല. ബിജെപി ആരെ നിർത്തിയാലും പിന്തുണക്കും. പിസി ജോർജിനെ പിന്തുണയ്ക്കുമെന്നോ ഉപദ്രവിക്കുമെന്നോ എസ്എൻപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. പിസി ജോർജിന് സീറ്റ് ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യം പോലും ഇപ്പോൾ അറിയില്ല. അറിയാത്ത കാര്യത്തെപ്പറ്റി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലല്ലോ എന്നും തുഷാർ വെള്ളാപ്പള്ളി ചോദിച്ചു.