Friday, December 27, 2024
Kerala

കളം നിറഞ്ഞു, ഇനി അങ്കം; ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

Spread the love

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജയിക്കാൻ വേണ്ടിയാണു സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും യുവാക്കൾക്ക് പ്രാധിനിധ്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു

ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎമ്മിന് ഇത്തവണ പൊതു സ്വതന്ത്രൻ ഇല്ല എന്നതും പ്രത്യേകതയാണ്. 15 സീറ്റിലും ചുറ്റിക അരിവാൾ നക്ഷത്രം ചിനത്തിലാണ് സ്ഥാനാർത്ഥികൾ മത്സരിക്കുക.

സ്ഥാനാർത്ഥി പട്ടിക

ആറ്റിങ്ങൽ – വി. ജോയി

കൊല്ലം – എം. മുകേഷ്

ആലപ്പുഴ – എ.എം ആരിഫ്

പത്തനംതിട്ട – തോമസ് ഐസക്

ഇടുക്കി – ജോയിസ് ജോർജ്

എറണാകുളം – കെ.ജെ ഷൈൻ

ചാലക്കുടി – സി. രവീന്ദ്രനാഥ്

ആലത്തൂർ – കെ. രാധാകൃഷ്ണൻ

പാലക്കാട് – എ. വിജയരാഘവൻ

പൊന്നാനി – കെ.എസ് ഹംസ

മലപ്പുറം – വി. വസീഫ്

കോഴിക്കോട് – എളമരം കരീം

വടകര – കെ.കെ ശൈലജ

കണ്ണൂർ – എം.വി ജയരാജൻ

കാസർകോട് – എം.വി ബാലകൃഷ്ണൻ