Kerala

തെരഞ്ഞെടുപ്പിന് മുന്‍പേ യുഡിഎഫ് തോറ്റു; കോണ്‍ഗ്രസിന് ബിജെപിയുമായി സന്ധിചേര്‍ന്നെന്ന് ബിനോയ് വിശ്വം

Spread the love

യുഡിഎഫ് തെരഞ്ഞെടുപ്പിന് മുന്‍പേ പരാജയപ്പെട്ടെന്ന പരിഹാസവുമായി സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. ഇടതുവിരുദ്ധത കാരണം കോണ്‍ഗ്രസ് ബിജെപിയുമായി സന്ധിചേര്‍ന്നു. യുഡിഎഫില്‍ തുടരാനുള്ള ലീഗിന്റെ അസ്വസ്ഥത പ്രകടമായെന്നും ലീഗിന് യുഡിഎഫില്‍ സ്വസ്ഥമായി നില്‍ക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മാവേലിക്കരയിലെ സിപിഐ സ്ഥാനാര്‍ത്ഥി സി എ അരുണ്‍കുമാര്‍ പ്രതികരിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചര്‍ച്ചയാക്കുമെന്നും മാവേലിക്കര കിട്ടാക്കനിയല്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് മാവേലിക്കരയില്‍ അന്തിമമാക്കിയത്. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന്റേതാണ് തീരുമാനം.

മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശൂരില്‍ വി എസ് സുനില്‍കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും ആണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് വേണ്ടി മത്സരിക്കുക. ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും വിജയം എല്‍ഡിഎഫിനൊപ്പമാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.

വയനാട്ടില്‍ നിന്നുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് പറഞ്ഞ സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ , വയനാട്ടില്‍ നിന്നാണ് താന്‍ ദേശീയ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് പറഞ്ഞു. തൃശൂര്‍ ഇത്തവണ എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ വി എസ് സുനില്‍കുമാറും പങ്കുവച്ചു