National

വയനാട്ടിലെ ആളെക്കൊല്ലി ആന; ബേലൂർ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക

Spread the love

ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് ഉറപ്പ് നൽകി കർണാടക വനംവകുപ്പ്. നിലവിൽ നാഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ യോഗത്തിലാണ് കർണാടകത്തിൻ്റെ ഉറപ്പ്.

അഞ്ചു ദിവസമായി ബേലൂർ മഖ്ന കേരളത്തിലേക്ക് വന്നിട്ടില്ല. ഇതോടെ, മയക്കുവെടി ദൗത്യം അനിശ്ചിതത്വത്തിലായി. ഇതിനിടെ ചേർന്ന യോഗത്തിലാണ് കർണാടകം കേരളത്തിലേക്ക് ആന വരുന്നത്
തടയുമെന്ന് ഉറപ്പ് നൽകിയത്. 2023 നവംബർ 30ന് ഹസൻ ബേലൂരിൽ നിന്ന് പിടികൂടിയ മോഴയെ കർണാടക വനംവകുപ്പാണ് കേരളവുമായി അതിർത്തി പങ്കിടുന്ന മൂലഹള്ള വന്യജീവി റേഞ്ചിൽ തുറന്നു വിട്ടത്.

പിന്നലെ ജനവാസ മേഖലയിലെത്തിയ ആന പടമല സ്വദേശി അജീഷിനെ ആക്രമിച്ചു കൊന്നു. ഇതിനു പിന്നലെയാണ് മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇതിനിടെ വന്യജീവി ആക്രമണം തടയാനായി വയനാട്ടിൽ കമാൻഡ് കൺട്രോൾ സെൻ്റർ സ്ഥാപിച്ചു. കളക്ട്രേറ്റിൽ താത്കാലികമായി പ്രർത്തനം തുടങ്ങാനാണ് തീരുമാനം.

രണ്ടുമാസത്തിനകം സർവ സജ്ജമായ ഓഫീസ് ഒരുക്കും. വയനാട് സ്പഷ്യൽ CCF ഓഫീസർ കെ.വിജയാനന്ദിന് പൂർണ ചുമത.