കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു
കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു. യുദ്ധത്തെ തുടർന്നായിരുന്നു യാത്രകൾ നിർത്തിവച്ചത്.
യുദ്ധതെ തുടർന്ന് ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികൾ എത്തുന്നത്. ടൂർ ഓപ്പറേറ്റർമാർ നേരിട്ട് ഇസ്രായേൽ പാലസ്തീൻ എന്നിവ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പാക്കേജുകൾ ആരംഭിച്ചത്.
കൊച്ചി-തിരുവനന്തപുരം ജില്ലകളിൽ നിന്നും 70 ഓളം തീർത്ഥാടകർ ഉണ്ടായിരുന്നു. ആശങ്കകൾ ഒന്നുമില്ലെന്നും യാത്രക്കാർ വ്യക്തമാക്കി.
വിശുദ്ധ നാടുകളിലേക്കുള്ള തീർത്ഥാടന പാക്കേജ് പുനരാരംഭിച്ചത് ടൂറിസം മേഖലയ്ക്കും ആശ്വാസമാണ്.