Monday, January 27, 2025
Kerala

മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണ്; നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലം’; മന്ത്രി പി രാജീവ്

Spread the love

മുസ്ലിം ലീ​ഗിനെ പരിഹസിച്ച് മന്ത്രി പി രാജീവ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നും പി രാജീവ് പറ‍ഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യം. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ദുൻബലമായെന്നും ജനങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കൂടിയെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്. സീറ്റില്ലങ്കിൽ പരസ്യ പ്രതിഷേധത്തിനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്കരിക്കാനും ആലോചനയുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ്‌ ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്.