യൂണിഫോമിൽ തന്നെ എരിയുന്ന തീക്കനലിലൂടെ നടക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍; വീഡിയോ വൈറൽ
ഹൈദരാബാദ്: തീക്കനലിലൂടെ നടക്കുന്ന ആചാരത്തിൽ പങ്കുചേരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലാകുന്നു. തെലങ്കാനയിലാണ് സംഭവം. പൊലീസ് യൂണിഫോമില്‍ എരിയുന്ന കനലിലൂടെ നടക്കുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് പുറത്ത് വന്നത്. നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളില്‍ ശ്രീ പാർവതി ജഡലയുടെ ഭാഗമായി എരിയുന്ന തീക്കനലിലൂടെ പൊലീസുകാരും നടക്കുകയായിരുന്നു. ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.