‘മരട് വെടിക്കെട്ടിന് അനുമതിയില്ല’; ഹൈക്കോടതി അനുമതി നിഷേധിച്ചു
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതിയില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു.ക്ഷേത്രഭാരവാഹികൾ ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ജില്ലാ കളക്ടറും ഇന്നലെ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയിരുന്നു.
ലൈസൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സെക്രട്ടറി അപേക്ഷ നൽകിയിരുന്നു.തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അപകടങ്ങളുടെ സാഹചര്യം കണക്കിലെടുത്തും വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന കണയന്നൂർ തഹസിൽദാർ, ജില്ലാ ഫയർ ഓഫീസർ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ അനുമതി നിരസിച്ചത്.