Saturday, January 4, 2025
Latest:
Kerala

മേരിയെ കാണാതായിട്ട് എട്ട് മണിക്കൂർ; കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം

Spread the love

തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ 2 മുതൽ കാണാതായത്.

തിരുവനന്തപുരം പേട്ടയിൽ നിന്ന് കുട്ടിയെ കാണാതായിട്ട് എട്ട്മണിക്കൂർ പിന്നിട്ടു. പ്രദേശത്ത് സംശയാസ്പദമായി മഞ്ഞ കളർ ആക്ടീവ കണ്ടതായി മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

മണിക്കൂറുകൾ പിന്നിട്ടിട്ടും ആശ്വാസകരമായ വാർത്തയൊന്നും തന്നെ കുഞ്ഞിന്റെ തിരോധാനം സംബന്ധിച്ച് ലഭിച്ചിട്ടില്ല. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 0471- 2743195. കൺട്രോൾ റൂം നമ്പറായ 112ലും വിവരമറിയിക്കാം.

വിവരമറിയിക്കേണ്ട മറ്റ് നംപറുകള്‍

9497 947107
9497960113
9497 980015
9497996988